Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീബറിന്റെ ‘നഗ്ന’ കാഴ്ചകൾ

Justin Bieber

ഓസ്ട്രേലിയയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ബോറ ബോറയിൽ അവധിക്കാല ആഘോഷത്തിലാണിപ്പോൾ അമേരിക്കൻ പോപ് ഗായകൻ ജസ്റ്റിൻ ബീബർ. മറ്റു സെലിബ്രിറ്റികളെപ്പോലെ ആരുമറിയാതെ അവധി ആഘോഷിക്കുന്നതിലൊന്നും ഈ ഇരുപത്തിയൊന്നുകാരന് താൽപര്യമില്ലെന്നു തോന്നുന്നു. അതുകൊണ്ടാകണം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ കക്ഷി ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. ‘ലുക്ക്’ എന്നു മാത്രമേയുള്ളൂ ഫോട്ടോയ്ക്ക് ക്യാപ്ഷൻ. അതുപോലെത്തന്നെ നീലക്കടലിലൂടെ നീങ്ങുന്ന ഒരു ബോട്ടിന്റെ അറ്റത്തു നിന്ന് വിദൂരതയിലേക്ക് കൈചൂണ്ടി നിൽക്കുന്ന ബീബറാണ് ഫോട്ടോയിൽ. പക്ഷേ പുറംതിരിഞ്ഞു നിൽക്കുന്ന ആ ഫോട്ടോയിലൂടെ ഒരു നഗ്നസത്യമാണ് ബീബറിന്റെ ആരാധകർക്കു മുന്നിലെത്തിയത്. മറ്റൊന്നുമല്ല ബീബറിന്റെ പിൻഭാഗം നഗ്നമാണെന്ന സത്യം!!

സംഗതി പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ഫോട്ടോയ്ക്ക് ലഭിച്ചത് 20 ലക്ഷം ലൈക്കുകളായിരുന്നു. അതുംപോരാതെ ഏഴു ലക്ഷത്തോളം കമന്റുകളും. ഫോട്ടോ അടിപൊളിയായെന്നുള്ള ‘ബിലീബേഴ്സ്’ ആരാധകരുടെ വാഴ്ത്തലുകളും ഇതുകണ്ട് സഹിക്കാനാകാതെ ചീത്ത പറഞ്ഞതുമുണ്ടായിരുന്നു കമന്റുകളായിട്ട്. പക്ഷേ ‘പിന്നാമ്പുറക്കാഴ്ച’ കൈവിട്ടുപോയത് പോപ് ഗായിക മൈലി സൈറസ് മറ്റൊരു ഫോട്ടോ ഷെയര്‍ ചെയ്തതോടെയായിരുന്നു. ബീബറിന്റെ ഫോട്ടോയിൽ കിം കർദഷിയാൻ മട്ടിലുള്ള ചില ഫോട്ടോഷോപ്പ് പണി നടത്തിയായിരുന്നു ‘Baby got back’ എന്ന കമന്റോടെ മൈലിയുടെ പോസ്റ്റിങ്. അതിനും ലഭിച്ചു 13 ലക്ഷത്തിലേറെ ലൈക്കുകളും നാലരലക്ഷത്തിലേറെ കമന്റുകളും. അതോടെ ബീബറാരാധകരും ഇളകി.

പ്രിയ ഗായകനെ അപമാനിച്ചതിൽ പ്രതിഷേധിച്ച് മൈലിയെയും ചേർത്ത് ഫോട്ടോഷോപ്പ് ഫോട്ടോയിറക്കിയായിരുന്നു കളിയാക്കൽ. തൊട്ടുപിറകെ ‘ബീബർ ബട്ടിനെ’ കളിയാക്കിയുള്ള മേമ്കളുടെ പൂരമായിരുന്നു ഇന്റർനെറ്റിൽ. ബോട്ടിൽ നിന്ന് ബീബർ നോക്കുന്നത് ഒരു കൊടുമുടിയിലേക്കാണ്. ബീബറിന്റെ ഫോട്ടോ കണ്ട് കണ്ണുതള്ളിയ അവസ്ഥയിലുള്ള കൊടുമുടിയുടെ പടമാണ് ഒരു വിരുതൻ പോസ്റ്റ് ചെയ്തത്. മറ്റൊരാൾ ഗൂഗിളിന്റെ ഡൂഡിലാക്കിക്കളഞ്ഞു ബീബറിനെ. കഴിഞ്ഞ ദിവസം ബോറ ബോറയിൽ ഹണിമൂണിനെത്തിയ ദമ്പതികൾക്കു വേണ്ടി ബീബർ പാട്ടുപാടിക്കൊടുത്തതും വാർത്തയായിരുന്നു.