ADVERTISEMENT

അബുദാബി ∙ വിമാന യാത്രക്കാർക്കുള്ള സിറ്റി ചെക്ക് ഇൻ സൗകര്യം മുസഫ ഷാബിയയിൽ പ്രവർത്തനം ആരംഭിച്ചു. ഷാബിയ പതിനൊന്നിലെ അൽ മദീന സൂപ്പർമാർക്കറ്റിന്‌ പിറകിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപു വരെ ഈ കേന്ദ്രത്തിൽ  ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തനമെന്ന് മുറാഫിക് ഏവിയേഷൻ സർവീസ് അറിയിച്ചു.

ഇത്തിഹാദ് എയർവെയ്‌സ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് സിറ്റി ചെക്ക് ഇൻ സൗകര്യം ഉപയോഗിക്കാനാവുക. ബാഗേജുകൾ നൽകി ബോർഡിങ് പാസ് എടുക്കുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിലെ കാത്തിരിപ്പ് ഒഴിവാക്കി നേരിട്ട് എമിഗ്രേഷനിലേക്ക് പോകാം. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസമാണിത്. മുതിർന്നവർക്ക് 35 ദിർഹവും കുട്ടികൾക്ക് 25 ദിർഹവുമാണ് നിരക്ക്. വിവരങ്ങൾക്ക്  800 667 2347 (ടോൾ ഫ്രീ നമ്പർ)

English Summary:

City check-in facility for air travelers at Mussafah's Shabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com