ADVERTISEMENT

അബുദാബി ∙ ഇത്തിഹാദ്, എയർ അറേബ്യ, വിസ് എന്നീ വിമാനങ്ങളിൽ കഴിഞ്ഞ വർഷം യാത്ര ചെയ്തത് 1.9 കോടി പേർ. ലോകത്തിലെ 140 വിമാനത്താവളങ്ങളിലേക്കാണ് ഈ മൂന്ന് എയർലൈനുകളും സർവീസ് നടത്തിയത്. ഇത്തിഹാദ് എയർലൈൻസ് മാത്രം യാത്ര ചെയ്തത് 1.4 കോടി യാത്രക്കാർ. മുൻ വർഷത്തെക്കാൾ 40% വർധന. 15 പുതിയ സർവീസുകൾക്ക് തുടങ്ങിയത് ഇത്തിഹാദിന്റെ ജനപ്രീതി വർധിപ്പിച്ചു. സർവീസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയതായി 30 വിമാനങ്ങളും എയർലൈൻസ് സ്വന്തമാക്കി. 20 ലക്ഷം പേരാണ് എയർ അറേബ്യ പ്രയോജനപ്പെടുത്തിയത്. 28 വിമാനത്താവളങ്ങളിലേക്ക് എയർ അറേബ്യ സർവീസ് നടത്തുന്നുണ്ട്. 30 ലക്ഷം  പേരാണ് വിസ് എയറിൽ യാത്ര ചെയ്തത്. ഈ വർഷം യാത്രക്കാരുടെ എണ്ണം 40 ലക്ഷം ആകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

English Summary:

Etihad Airways Announces AED 1.4 Billion Operating Result for the Full Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com