ADVERTISEMENT

മസ്‌കത്ത് ∙ ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സമ്മര്‍ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മസ്‌കത്തില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 40 നഗരങ്ങളിലേക്ക് ഒമാന്‍ എയര്‍ സര്‍വീസ് നടത്തും. ആഭ്യന്തര സെക്ടറുകളായ സലാലയിലേക്ക് ഇരുപത്തിനാലും ഖസബിലേക്ക് ആറും പ്രതിവാര സര്‍വീസുകള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു.

കേരള സെക്ടറുകളില്‍ 28 പ്രതിവാര സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് - 07, കൊച്ചി - 14, തിരുവനന്തപുരം - 07 എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലേക്കുള്ള ആഴ്ചയിലെ സര്‍വീസുകളുടെ എണ്ണം. ചെന്നൈ, മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, ഗോവ, ലക്‌നോ സെക്ടറുകളിലേക്കും ഒമാന്‍ എയര്‍ സര്‍വീസുകള്‍ നടത്തും.

English Summary:

Oman Air Announced Summer Flight Schedule 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com