ADVERTISEMENT

ജിദ്ദ ∙"അനുമതിയില്ലാതെ ഹജ് ചെയ്യാൻ പാടില്ല" എന്ന്  പൊതുസുരക്ഷ മേധാവി ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു. ഹജ് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹജ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ മക്കയിലെ താമസകേന്ദ്രങ്ങളിൽ പരിശോധനക്ക് ഫീൽഡ് പ്ലാനുകൾ തയാറാക്കി. സുരക്ഷയെയോ നടപടിക്രമങ്ങളെയോ തടസ്സപ്പെടുത്തുന്ന എല്ലാ കാര്യങ്ങളെയും നേരിടാനും തീർഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും തടയാനും ഈ വർഷത്തെ ഹജ് സീസൺ പ്രവർത്തനങ്ങൾക്ക്​ സുരക്ഷാ സേന സജ്ജമാണ്. 

നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ പിഴ ചുമത്തുകയും ചെയ്യുമെന്ന് പൊതുസുരക്ഷ മേധാവി വ്യക്തമാക്കി. എല്ലാ ഫീൽഡ് ക്രമീകരണങ്ങളും പൂർത്തീകരിക്കുന്നതിനും പദ്ധതികൾ നടപ്പാക്കുന്നതിനും നിലവാരം ഉയർത്തുന്നതിനും യോജിച്ച ശ്രമങ്ങൾക്ക്​ വലിയ പ്രാധാന്യമുണ്ടെന്നും സുരക്ഷ മേധാവി ചൂണ്ടിക്കാട്ടി. ശവ്വാൽ 15 മുതൽ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങൾ നിയന്ത്രിക്കാനുള്ള ചുമതലകൾ സുരക്ഷാ ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

English Summary:

Field Plans Have Been Prepared to Catch Those Violating Hajj Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com