Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണം ഇറക്കുമതിയിൽ നാലു ശതമാനം വർധന

x-default

ന്യൂഡൽഹി ∙ 2018–2019 സാമ്പത്തിക വർഷം ആദ്യ പകുതിയിൽ സ്വർണം ഇറക്കുമതിയിൽ 4 ശതമാനം വർധന. 1763 കോടി ഡോളറിന്റെ സ്വർണം ഇറക്കുമതി നടത്തി. ഇതോടെ വ്യാപാര കമ്മി 9432 കോടി ഡോളറിലെത്തി.

മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്മി 7666 കോടി ഡോളറായിരുന്നു. ജൂൺവരെ സ്വർണം ഇറക്കുമതി കുറഞ്ഞിരുന്നു. ഓഗസ്റ്റിൽ ഇറക്കുമതി 51.5% വർധിച്ചു. പ്രതിവർഷം 800–900 ടൺ സ്വർണം ഇന്ത്യ ഇറക്കുമതി നടത്തുന്നുണ്ട്.