Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാതന്ത്ര്യത്തിനു അവധിയുണ്ട്; പക്ഷെ കേരള ട്രെയിനുകളിൽ ടിക്കറ്റില്ല, തത്കാൽ ഒത്താൽ ഒത്തു

train-3

ചെന്നൈ ∙ സ്വാതന്ത്ര്യദിന അവധിക്ക് നാട്ടിലേക്കു പോകാൻ ട്രെയിനുകളിൽ ടിക്കറ്റില്ല. അതെ സമയം തമിഴ്നാട് സർക്കാരിന്റെ എസ്ഇടിസി ബസുകളിൽ ടിക്കറ്റുകൾ സുലഭം. ഇത്തവണ ബുധനാഴ്ചയാണ് സ്വാതന്ത്ര്യദിനം. അടുപ്പിച്ച് അവധി ലഭിക്കില്ലെങ്കിലും വ്യാഴം, വെള്ളി ദിവസങ്ങൾ കൂടി അവധി എടുത്ത് നാട്ടിൽ പോകുന്ന അനവധി പേരുണ്ട്. അവസാന നിമിഷം അവധി ലഭിച്ചവർ ഇനി ചിന്തിക്കുക എങ്ങനെ നാടെത്താമെന്നാണ്. നാളെ രാവിലെ 10 മുതൽ ആരംഭിക്കുന്ന തത്കാൽ ടിക്കറ്റ് ബുക്കിങ് മാത്രമാണ് ഇനിയും ട്രെയിൻ ടിക്കറ്റ് ലഭിക്കാത്തവരുടെ ഏക പ്രതീക്ഷ. തിരക്ക് അനുഭവപ്പെടുന്നതിനാൽ ബുക്കിങ് ആരംഭിക്കുമ്പോൾ തന്നെ തത്കാൽ ടിക്കറ്റ് തീരുമെന്നതാണു മറ്റൊരു പ്രശ്നം. ഓട്ടോഫില്ലിങ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചു ട്രാവൽ ഏജൻസികൾ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സംഭവങ്ങൾ സംസ്ഥാനത്തിന്റെ പലസ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനാൽ സാധാരണക്കാർക്ക് തത്കാൽ ടിക്കറ്റ് കിട്ടാക്കനിയാണ്.

നാളെ ചെന്നൈയിൽനിന്നു നാട്ടിലേക്ക് പുറപ്പെടുന്ന ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് വിവരങ്ങൾ:

കോട്ടയം വഴി

തിരുവനന്തപുരം മെയിൽ (12623)

സ്ലീപ്പർ ക്ലാസ്–വെയിറ്റ് ലിസ്റ്റ് 53

തേഡ് എസി–വെയിറ്റ് ലിസ്റ്റ് ഒന്ന്

സെക്കൻഡ് എസി–വെയിറ്റ് ലിസ്റ്റ് ഏഴ്

ഫസ്റ്റ് എസി–വെയിറ്റ് ലിസ്റ്റ് നാല്

തിരുവനന്തപുരം എക്സ്പ്രസ് (12695)

സ്ലീപ്പർ ക്ലാസ്–വെയിറ്റ് ലിസ്റ്റ് 44

തേഡ് എസി–ആർഎസി 32

സെക്കൻഡ് എസി–വെയിറ്റ് ലിസ്റ്റ് അഞ്ച്

കോഴിക്കോട് വഴി

മംഗളൂരു എക്സ്പ്രസ് (12685)

സ്ലീപ്പർ ക്ലാസ് – വെയിറ്റ് ലിസ്റ്റ് 19

തേഡ് എസി–വെയിറ്റ് ലിസ്റ്റ് ഒൻപത്

സെക്കൻഡ് എസി–വെയിറ്റ് ലിസ്റ്റ് 

ഒൻപത്

ഫസ്റ്റ് എസി–വെയിറ്റ് ലിസ്റ്റ് അഞ്ച്

മംഗളൂരു മെയിൽ (12601)

സ്ലീപ്പർ ക്ലാസ്–വെയിറ്റ് ലിസ്റ്റ് 41

തേഡ് എസി–ആർഎസി 23

സെക്കൻഡ് എസി–വെയിറ്റ് ലിസ്റ്റ് 13

ആലപ്പുഴ വഴി

ആലപ്പി എക്സ്പ്രസ് (22639)

സ്ലീപ്പർ ക്ലാസ്–വെയിറ്റ് ലിസ്റ്റ് ആറ്

തേഡ് എസി–ആർഎസി 32

സെക്കൻഡ് എസി–വെയിറ്റ് ലിസ്റ്റ് 13

നാളെ ചെന്നൈയിൽനിന്ന് പുറപ്പെടുന്ന എസ്ഇടിസി ബസുകളിലെ സീറ്റ് ലഭ്യത:

കോട്ടയം–34 സീറ്റുകൾ ലഭ്യം.

കൊട്ടാരക്കര–33 സീറ്റുകൾ ലഭ്യം.

പത്തനംതിട്ട – 35 സീറ്റുകൾ ലഭ്യം.

ഗുരുവായൂർ – 32 സീറ്റുകൾ ലഭ്യം

എറണാകുളം – 30 സീറ്റുകൾ ലഭ്യം.

(ടിക്കറ്റ് ലഭ്യത ഇന്നലെ രാത്രി ഒൻപതുവരെയുള്ള ഓൺലൈൻ വിവരങ്ങൾ പ്രകാരം)

ഒന്നും മിണ്ടാതെ കെഎസ്ആർടിസി

∙ ഓണത്തിന് സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് തമിഴ്നാട് സർക്കാർ അനുമതി നൽകിയിട്ടും, സർവീസുകൾ ഇനിയും കെഎസ്ആർടിസി പ്രഖ്യാപിച്ചിട്ടില്ല. ചെന്നൈയിൽനിന്ന് എറണാകുളത്തേക്ക് 17 മുതൽ സർവീസുകൾ നടത്താനാണ് കെഎസ്ആർടിസിക്ക് തമിഴ്നാട് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ ഇതുവരെ സർവീസുകളുടെ സമയക്രമം പ്രഖ്യാപിക്കുകയോ, ഓൺലൈൻ ബുക്കിങ് ആരംഭിക്കുകയോ ചെയ്യാത്ത കെഎസ്ആർടിസിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് മലയാളികൾ പറയുന്നു. ഓണത്തിനു നാടെത്താൻ കെഎസ്ആർടിസി സർവീസുകൾ ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ചെന്നൈ മലയാളികൾ.