Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി നേരിട്ട് പാർട്ടി പ്രവർത്തകരെ ബന്ധപ്പെടും

Narendra Modi നരേന്ദ്ര മോദി

ന്യൂഡൽഹി ∙ അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി മിക്ക ലോക്സഭാ മണ്ഡലങ്ങളിലെയും ബിജെപി പ്രവർത്തകരുമായി നമോ ആപ്‌ വഴി നേരിട്ടു ബന്ധപ്പെട്ടു നിർദേശങ്ങൾ നൽകും. അടുത്തവർഷം തിരഞ്ഞെടുപ്പിനു മുൻപ് 543 മണ്ഡലങ്ങളിൽ കഴിയുന്നത്രയിടങ്ങളിൽ അദ്ദേഹം നേരിട്ടെത്തും. സർക്കാരിന്റെയും പാർട്ടിയുടെയും വിവിധ പരിപാടികളുടെ ഭാഗമായി 2014 മേയ് മുതൽ ഇതുവരെ മോദി മുന്നൂറിലേറെ ലോക്സഭാ മണ്ഡലങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും ബിജെപി അറിയിച്ചു.

related stories