Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളെ ആദരിക്കുക: രാഹുൽ ഗാന്ധി

Rahul Gandhi രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ ‘മീ ടൂ’ വിവാദത്തിൽ മൗനം വെടിഞ്ഞു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും എല്ലാവരും പഠിക്കേണ്ട സമയമായിരിക്കുന്നുവെന്നാണു ട്വിറ്ററിൽ അദ്ദേഹം കുറിച്ചത്. അങ്ങനെ ചെയ്യാത്തവർ ഒറ്റപ്പെടുന്നതിൽ സന്തോഷമുണ്ട്. മാറ്റത്തിനായി ഉറക്കെ, വ്യക്തതയോടെ സത്യം വിളിച്ചുപറയേണ്ടതുണ്ട് – രാഹുൽ പറഞ്ഞു.

കഴിഞ്ഞ ദിവസം റഫാൽ വിഷയത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ മീ ടൂ വിവാദത്തിലുള്ള ചോദ്യത്തിനു മറുപടി പറയാൻ രാഹുൽ വിസമ്മതിച്ചിരുന്നു. ഇതിനിടെ, കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്‌യുഐയുടെ പ്രസിഡന്റ് ഫൈറോസ് ഖാനെതിരെ ലൈംഗികാരോപണവുമായി ഏതാനും വനിതാ പ്രവർത്തകർ രംഗത്തെത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണ സമിതിക്കു രൂപം നൽകിയതായി പാർട്ടി അറിയിച്ചു.