Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ സംവരണം: നിയമസഭകൾ ബിൽ പാസാക്കണമെന്ന് രാഹുലിന്റെ കത്ത്

Rahul Gandhi

ന്യൂഡൽഹി∙ വനിതാ സംവരണ ബിൽ നിയമസഭകളിൽ പാസാക്കണം എന്ന ആവശ്യവുമായി മുഖ്യമന്ത്രിമാർക്കു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കത്ത്. കോൺഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന സംസ‌്ഥാനങ്ങൾക്കാണ് രാഹുൽ കത്തു നൽകിയത്. ലോക്സഭ, നിയ‌മസഭ തിരഞ്ഞെടുപ്പു വേളകളിൽ സ്ത്രീകൾക്കു മൂന്നിലൊന്നു സംവരണം ഉറ‌പ്പുനൽകുന്ന പ്രമേയം അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ പരിഗണിക്കണമെന്നു കത്തിലുണ്ട്.

സ്ത്രീ പ്രാതിനിധ്യത്തിൽ ചില നിയമസഭകളെക്കാൾ മോശമാണ് പാർലമെന്റിലെ സ്ഥിതി. തദ്ദേശസ്ഥാപനങ്ങളിൽ അധികാരത്തിലെത്തിയ സ്ത്രീ നേതാക്കൾക്കു പുരുഷാധിപത്യത്തെ വെല്ലുവിളിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും രാഹുൽ കത്തിൽ ചൂണ്ടിക്കാട്ടി.