Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാരിക്കേഡിൽ കാർ ഇടിച്ചു; പാർലമെന്റ് പരിസരത്ത് പരിഭ്രാന്തി

Parliament of India പാർലമെന്റ് ( ഫയൽ ചിത്രം)

ന്യൂഡൽഹി ∙ പാർലമെന്റ് കവാടത്തിലെ ബാരിക്കേഡിലേക്ക് ടാക്സി കാർ ഇടിച്ചുകയറിയതിനെ തുടർന്ന് പരിഭ്രാന്തി. അപായ സൈറൻ മുഴങ്ങിയതോടെ നിമിഷങ്ങൾക്കകം സുരക്ഷാ സൈനികർ പാർലമെന്റിനു ചുറ്റും തോക്കു ചൂണ്ടി നിലയുറപ്പിച്ചു. ഇന്നലെ രാവിലെയാണു സംഭവം.

സിആർപിഎഫ് കമാൻഡോകൾ കവാടം ഉടൻ അടയ്ക്കുകയും കമാൻഡോ നടപടിക്ക് ഉപയോഗിക്കുന്ന ആധുനിക സേനാ വാഹനം കുറുകെയിട്ടു പാർലമെന്റിലേക്കുള്ള റോഡ് അടയ്ക്കുകയും ചെയ്തു. സേനാംഗങ്ങൾ വാഹനത്തിനു പിന്നിലായി ആയുധങ്ങളുമായി തയാറെടുത്തു.

ബാരിക്കേഡിൽ ഇടിച്ച വെള്ള കാർ പാർലമെന്റിലേക്ക് എംപിമാരെ കൊണ്ടുവന്ന വാഹനമാണെന്നു തിരിച്ചറിഞ്ഞതോടെയാണ് ആശങ്കയൊഴിഞ്ഞത്.  2001 ൽ ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണു രാജ്പഥിനു സമീപമുള്ള പാർലമെന്റ് മന്ദിരം അതീവസുരക്ഷാ മേഖലയാക്കിയത്.