Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്കർ: ‘വില്ലേജ് റോക്ക് സ്റ്റാർസ്’ പുറത്ത്

Oscar statuette

 ലൊസാഞ്ചലസ് ∙ ഓസ്കറിൽ മികച്ച വിദേശ സിനിമ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ റിമാ ദാസിന്റെ അസമീസ് ചിത്രം ‘വില്ലേജ് റോക്ക് സ്റ്റാർസ്’ മൽസരത്തിൽ പുറത്തായി. 87 എണ്ണത്തിൽ 9 സിനിമകൾക്കാണു ചുരുക്കപ്പട്ടികയിൽ ഇടം ലഭിച്ചത്.  റോക്ക് സംഗീത ട്രൂപ്പ് സ്വപ്നം കാണുന്ന അസം ഗ്രാമത്തിലെ ഒരു സംഘം കുട്ടികളുടെ കഥയാണു റോക്ക് സ്റ്റാർസ്.

വിദേശ സിനിമ വിഭാഗത്തിൽ ഇന്ത്യയ്ക്ക് ഇതേവരെ പുരസ്കാരം ലഭിച്ചിട്ടില്ല. 2001 ൽ അശുതോഷ് ഗവാരികറുടെ‘ലഗാൻ’ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു. 91–ാമതു ഓസ്കർ നിശ ഫെബ്രുവരി 24 നു നടക്കും.