Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റസൂൽ പൂക്കുട്ടിയുടെ ചിത്രം ഓസ്കർ പരിഗണനപ്പട്ടികയിൽ

rasool-pookutty

മുംബൈ ∙ തൃശൂർ പൂരത്തിന്റെ ശബ്ദവിസ്മം കോർത്തിണക്കി റസൂൽ പൂക്കുട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകർ സംവിധാനം ചെയ്ത ‘ദ് സൗണ്ട് സ്റ്റോറി’ എന്ന ചിത്രം ഓസ്കർ നാമനിർദേശത്തിനുള്ള പരിഗണന പട്ടികയിൽ. റസൂൽ തന്നെയാണു ശബ്ദ സംവിധാനം നിർവഹിച്ചിരിക്കുന്നത്. പൂരത്തിന്റെ തനതു ശബ്ദ മേളങ്ങളെല്ലാം ഒപ്പിയെടുത്തിരിക്കുന്ന ചിത്രം ലോകത്തിനു മുന്നിൽ കേരളത്തിന്റെ ശബ്ദ വിരുന്നാകുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ നിന്നായി 347 ചിത്രങ്ങളാണു പരിഗണന പട്ടികയിൽ. ഇതിൽനിന്ന് 10 ചിത്രങ്ങൾ അന്തിമ പട്ടികയിലേക്ക് വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കും. ജനുവരി 22നാണ് ഓസ്കർ നാമനിർദേശ പട്ടിക പുറത്തുവിടുക.വിദേശ ഭാഷാ വിഭാഗത്തിലാണ് ഇതര രാജ്യചിത്രങ്ങൾ സാധാരണ നാമനിർദേശം ചെയ്യപ്പെടാറെങ്കിൽ ജനറൽ വിഭാഗത്തിലാണു സൗണ്ട് സ്റ്റോറി ഉൾപ്പെട്ടിരിക്കുന്നത്. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആഗോള റിലീസിനാണ് പദ്ധതി.