Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനകളോടുള്ള പെരുമാറ്റം: കേരളം റിപ്പോർട്ട് നൽകണമെന്നു കേന്ദ്രം

elephant-1

ന്യൂഡൽഹി ∙ തൃശൂർ പൂരം അടുത്തയാഴ്ച നടക്കാനിരിക്കേ, ആനകളോടു നന്നായി പെരുമാറുന്നുവെന്നും അവയെ നിയമാനുസൃതം സംരക്ഷിക്കുന്നുവെന്നും ഉറപ്പുവരുത്താനും റിപ്പോർട്ട് നൽകാനും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ പൂരത്തിന് ആനകളോടു ക്രൂരമായി പെരുമാറിയെന്നും ഉപദ്രവിച്ചുവെന്നും പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേന്ദ്രം കത്തയച്ചത്.

1972ലെ വന്യജീവി സംരക്ഷണ നിയമം, 2008ലെ ആനകളുടെ സംരക്ഷണവും മേൽനോട്ടവും സംബന്ധിച്ച നിയമം, 1960ലെ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് ആക്ട് എന്നിവ അനുസരിച്ച് ആനകൾക്ക്് എല്ലാ പരിരക്ഷയും ഉറപ്പുവരുത്തണമെന്നു കത്ത് നിഷ്കർഷിക്കുന്നു.