Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ സ്കോളർഷിപ്പുമായി സോഷ്യൽ മീഡിയ

Facebook-WhatsApp Privacy

കണ്ണൂർ∙ വാട്സാപ്പ് ഹർത്താലിനു ശേഷം വ്യാജ സ്കോളർഷിപ് വാഗ്ദാനവുമായി സന്ദേശങ്ങൾ പ്രചരിക്കുന്നു. പത്താം ക്ലാസ് പരീക്ഷയിൽ 75 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ വിദ്യാർഥികൾക്ക്‌ കേന്ദ്ര സർക്കാർ 10,000 രൂപയുടെ സ്കോളർഷിപ് നൽകുന്നുവെന്നും അപേക്ഷാ ഫോറം അതത് മുനിസിപ്പാലിറ്റി /പഞ്ചായത്തുകളിൽ നിന്നു ലഭിക്കുമെന്നും പറയുന്ന സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്.

പ്ലസ് ടുവിന് 85 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചവർക്ക് 25000 രൂപയുടെ സ്കോളർഷിപ് ലഭിക്കുമെന്നും പറയുന്നു. സന്ദേശം ലഭിച്ചവർ അപേക്ഷാ ഫോമിനായി പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും നഗരസഭകളിലും എത്താൻ തുടങ്ങിയതോടെ മറുപടി പറഞ്ഞു മടുത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ. ഫോൺകോളുകളും തുടരെ എത്തുന്നു.

കേന്ദ്രസർക്കാരോ സംസ്ഥാനസർക്കാരോ എസ്എസ്എൽസി, പ്ലസ് ടു വിജയിച്ചവർക്കായി മാർക്കിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തിൽ സ്കോളർഷിപ് നൽകുന്നില്ല. എന്നാൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ഒട്ടേറെ സ്കോളർഷിപ്പുകൾ ലഭ്യവുമാണ്.

കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്: www.scholarships.gov.in