Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം

KSRTC

തിരുവനന്തപുരം∙ െകഎസ്ആർടിസിക്കു മേയ് മാസം റെക്കോർഡ് വരുമാനം. ്രപതിമാസ വരുമാനം ചരിത്രത്തിലാദ്യമായി 207.35 കോടി രൂപയിലെത്തി. കഴിഞ്ഞ ഡിസംബറിൽ 195.61 കോടി രൂപയും ജനുവരിയിൽ 195.24 കോടി രൂപയും ലഭിച്ചതാണ് ഇതിനു മുൻപുള്ള ഉയർന്ന വരുമാനം.

ഈ മാസങ്ങളിൽ ശബരിമല സ്പെഷൽ സർവീസുകൾ ഓടിയിരുന്നു. കൂടുതൽ ഓഫ് റോഡ് ബസുകൾ സമയബന്ധിതമായി നിരത്തിലിറക്കിയതും ഇൻസ്പെക്ടർമാരെ പോയിന്റ് ഡ്യൂട്ടിക്കു നിയോഗിച്ച് ബസുകൾ റൂട്ട് അടിസ്ഥാനത്തിൽ ്രകമീകരിച്ചതുമാണു വരുമാനം കൂടാനിടയാക്കിയതെന്ന് അധികൃതർ പറഞ്ഞു.

കെഎസ്ആർടിസി ടയർ റീട്രെഡിങ് തൊഴിൽപ്രശ്നം തീർന്നു

കൊച്ചി ∙ ആലുവ ഉൾപ്പെടെ കെഎസ്ആർടിസി റീജനൽ വർക്‌ഷോപ്പുകളിലെ ടയർ ഷോപ്പുകളിലുണ്ടായ തൊഴിൽപ്രശ്നം യൂണിയനുകളുമായി കോർപറേഷൻ നടത്തിയ ചർച്ചയിൽ ഒത്തുതീർന്നു. പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കാൻ ധാരണയായി. ടയർ റീട്രെഡിങ് പ്രശ്നങ്ങളാണു പിരിച്ചുവിടലിനു കാരണമായത്.

സ്ഥിരം ജീവനക്കാരും താൽക്കാലിക തൊഴിലാളികളും ഇനി 10 ടയർ വീതം പ്രതിദിനം കൈകാര്യം ചെയ്യും. സ്ഥിരം ജീവനക്കാർ ആറും താൽക്കാലിക ജീവനക്കാർ എട്ടും ടയറുകളാണ് റീട്രെഡ് ചെയ്തിരുന്നത്. ഇതിൽ മാറ്റം വരുത്തിയതോടെ താൽക്കാലിക ജീവനക്കാർ ജോലിയിൽനിന്നു വിട്ടുനിന്നതാണു പിരിച്ചുവിടാൻ കാരണം. ടയറുകളുടെ എണ്ണം എകീകരിച്ചതു യൂണിയനുകൾ അംഗീകരിച്ചു. ആലുവ, എടപ്പാൾ, തിരുവനന്തപുരം റീജനൽ വർക്‌ഷോപ്പുകളിലാണ് കെഎസ്ആർടിസിക്കു ടയർ റീട്രെഡിങ്ങ് സൗകര്യമുള്ളത്.

related stories