Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയത്തും ഇന്നുമുതൽ ഇലക്ട്രിക് ബസ്

KSRTC Electric Bus

പാലാ∙ പാലായിൽ നിന്നു കോട്ടയത്തേക്ക് ഇന്നു കെഎസ്ആർടിസി ഇലക്ട്രിക് ബസ് ഓടും. ജില്ലയിൽ ആദ്യമായാണു കെഎസ്ആർടിസി ഇലക്ട്രിക് ബസ് പരീക്ഷണ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നത്. ആദ്യ സർവീസിന്റെ ഉദ്‌ഘാടനം രാവിലെ 11നു പാലാ ഡിപ്പോയിൽ കെ.എം.മാണി എംഎൽഎ നിർവഹിക്കും.

ശബ്‌ദരഹിതവും പ്രകൃതി സൗഹൃദവുമായ ഇലക്‌ട്രിക് ബസ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണു നിലവിൽ പരീക്ഷണ ഓട്ടം നടത്തിയത്. പരിശോധനയിൽ പ്രവർത്തനം ഫലപ്രദമാണങ്കിൽ ഹ്ര്വസ്വദൂരത്തിൽ പാലാ ഡിപ്പോയിൽ നിന്നു സർവീസ് നടത്തും.

റൂട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീടു നിശ്ചയിക്കും. നാലു മണിക്കൂർ ബാറ്ററിയിൽ വൈദ്യുതി ചാർജ് ചെയ്‌താൽ 240 കിലോമീറ്ററോളം ഓടാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. 37 പേർക്കു ബസിൽ യാത്രചെയ്യാം.

related stories