Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബസും കടകളും പരീക്ഷയും പതിവുപോലെ

harthal-representational-image

തിരുവനന്തപുരം ∙ സ്വകാര്യബസുകൾ ഇന്നു പതിവുപോലെ സർവീസ് നടത്തുമെന്നും ഇതു സംബന്ധിച്ച് എല്ലാ ബസ് ഉടമകൾക്കും ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ബസ് ഒ‍ാപ്പറേറ്റേഴ്സ് അസേ‍ാസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു. വിവിധ ജില്ലാ ഘടകങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

കെഎസ്ആർടിസി പതിവുപോലെ സർവീസ് നടത്തുമെന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾ ഉൾപ്പെടുന്ന സെൻട്രൽ സോണിന്റെ ട്രാഫിക് ഓഫിസർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു അറിയിച്ചു. എംജി സർവകലാശാലയുടെ പരീക്ഷകൾക്കൊന്നും മാറ്റമില്ല.