Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രി

kanjikode

ന്യൂഡൽഹി∙ കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതി സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. കോച്ചുകളുടെ ആവശ്യം സർക്കാർ പരിശോധിച്ചു വരികയാണെന്നും അതിനു ശേഷം പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ എംപിക്കു നൽകിയ കത്തിൽ മന്ത്രി വ്യക്തമാക്കി. 2008 ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്കു നാലു വർഷത്തിനു ശേഷമാണ് അനുമതി ലഭിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ കോച്ച് ഫാക്ടറിക്കു ബജറ്റിൽ പ്രഖ്യാപിച്ച അതേ വർഷം (2006) അനുമതി നൽകിയെന്നും യുപിഎ സർക്കാർ നടപടിയെ പരോക്ഷമായി വിമർശിച്ചു മന്ത്രി പറഞ്ഞു.