Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാത നവീകരണം: നാളെ മുതൽ ട്രെയിൻ റദ്ദാക്കലും ഗതാഗത നിയന്ത്രണവും

train

കൊച്ചി∙ എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയിൽ  ട്രാക്ക് നവീകരണം നടക്കുന്നതിനാൽ നാളെ മുതൽ ഒക്ടോബർ ആറു വരെ ചൊവ്വ, ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. സെപ്റ്റംബർ രണ്ട്, നാല്, എട്ട്, ഒൻപത്, 11, 15, 16, 18, 22, 23, 25, 29, 30 ഒക്ടോബർ രണ്ട്, ആറ് എന്നീ തീയതികളിലാണു നിയന്ത്രണം. 

റദ്ദാക്കിയവ 

16305 എറണാകുളം – കണ്ണൂർ ഇന്റർസിറ്റി 

16306 കണ്ണൂർ – എറണാകുളം ഇന്റർസിറ്റി 

56362 കോട്ടയം – നിലമ്പൂർ പാസഞ്ചർ

56363 നിലമ്പൂർ – കോട്ടയം പാസഞ്ചർ

56370 എറണാകുളം – ഗുരുവായൂർ പാസഞ്ചർ

56375 ഗുരുവായൂർ – എറണാകുളം പാസഞ്ചർ 

56373 ഗുരുവായൂർ – തൃശൂർ പാസഞ്ചർ

56374 തൃശൂർ – ഗുരുവായൂർ പാസഞ്ചർ

ബദൽ ക്രമീകരണങ്ങൾ

∙ സെപ്റ്റംബർ രണ്ട്, നാല്, എട്ട് തീയതികളിൽ  ചെന്നൈ എഗ്‌മോർ – ഗുരുവായൂർ എക്സ്പ്രസ് രാവിലെ ഏഴിനും  ഒൻപത്, 11, 15, 16, 18, 22, 23, 25, 29, 30, ഒക്ടോബർ രണ്ട്, ആറ് തീയതികളിൽ രാവിലെ 6.35നും എറണാകുളത്തുനിന്നു പുറപ്പെടും. ഗുരുവായൂർ വരെയുളള എല്ലാ സ്റ്റേഷനുകളിലും നിർത്തും. 

∙ എറണാകുളം – കണ്ണൂർ ഇന്റർസിറ്റി റദ്ദാക്കുന്നതിനാൽ ഈ ദിവസങ്ങളിൽ നാഗർകോവിൽ – മംഗളൂരു ഏറനാട് എക്സ്പ്രസിന് അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും താൽക്കാലിക സ്റ്റോപ് അനുവദിക്കും.

മറ്റു നിയന്ത്രണങ്ങൾ 

∙ വെളളി, ശനി, തിങ്കൾ ദിവസങ്ങളിൽ തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് രാത്രി 11.00നു തിരുവനന്തപുരത്തുനിന്നു പുറപ്പെടും. കോട്ടയം, തൃശൂർ‍ സെക്‌ഷനിൽ മൂന്നു മണിക്കൂറോളം പിടിച്ചിടും. 

∙ വെളളി, ശനി, തിങ്കൾ ദിവസങ്ങളിൽ ചെന്നൈ എഗ്‌മോർ – ഗുരുവായൂർ എക്സ്പ്രസ് 30 മിനിറ്റ് വൈകി തിരുവനന്തപുരത്തുനിന്നു പുറപ്പെടും. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ രണ്ടര മണിക്കൂർ പിടിച്ചിടും. 

∙ 22149 എറണാകുളം – പുണെ എക്സ്പ്രസ് എറണാകുളത്തുനിന്നു ചൊവ്വാഴ്ചകളിൽ രാവിലെ 6.15നായിരിക്കും പുറപ്പെടുക. 

∙ 22653 തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രസ് ശനിയാഴ്ചകളിൽ പുലർച്ചെ 1.30നായിരിക്കും പുറപ്പെടുക

∙ ശനി, ഞായർ, ചൊവ്വ ദിവസങ്ങളിൽ ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് 40 മിനിറ്റും നാഗർകോവിൽ – മംഗളൂരു ഏറനാട് എക്സ്പ്രസ് 30 മിനിറ്റും വൈകും. 

∙ തിരുവനന്തപുരം – മുംബൈ സിഎസ്ടി, തിരുനെൽവേലി – ബിലാസ്പുർ എക്സ്പ്രസ്, എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി, തിരുവനന്തപുരം –കോഴിക്കോട് ജനശതാബ്ദി എന്നിവ 15 മിനിറ്റ് മുതൽ 40 മിനിറ്റ് വരെ വൈകും.

related stories