Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ അടച്ചു

Thadiyampadu-chappathu ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ താഴ്ത്തിയതിനെ തുടർന്ന് വെള്ളം ഇറങ്ങിയ തടിയമ്പാട് ചപ്പാത്ത്.

തൊടുപുഴ∙ ജലനിരപ്പ് താഴ്ന്നതോടെ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ അടച്ചു. ഇപ്പോൾ ഒരു ഷട്ടർ 1.10 മീറ്ററാണ് ഉയർത്തിയിരിക്കുന്നത്. സെക്കൻഡിൽ ഒരു ലക്ഷം ലീറ്റർ വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ഇന്നലെ വൈകിട്ട് ആറിന് ജലനിരപ്പ് 2394.22 അടിയിലെത്തി.

രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ വൃഷ്ടിപ്രദേശത്ത് 20.4 മില്ലിമീറ്റർ മഴ ലഭിച്ചു. 21.359 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തിയപ്പോൾ മൂലമറ്റം വൈദ്യുത നിലയത്തിൽ 15.005 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.