Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.സി.ജോർജിനെതിരെ പൊലീസ് നടപടിയിലേക്ക്

pc-george-nun

തിരുവനന്തപുരം ∙ ജലന്തർ ബിഷപ്പിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അപമാനിച്ച പി.സി.ജോർജ് എംഎൽഎക്കെതിരെ നടപടിയെടുക്കാൻ പൊലീസ്. സ്വമേധയാ കേസെടുക്കാനാകുമോയെന്ന് അറിയാൻ ദൃശ്യങ്ങൾ പരിശോധിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി. അപമാനിച്ചുവെന്നു തെളിഞ്ഞാൽ ക്രിമിനൽ കേസെടുക്കാനാണ് ആലോചന. നടപടി എടുക്കണമെന്നു ദേശീയ വനിതാ കമ്മിഷൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

കോട്ടയത്തു വാർത്താസമ്മേളനത്തിലാണു മോശം പദങ്ങളുപയോഗിച്ചു ജോർജ് കന്യാസ്ത്രീയെ അപമാനിച്ചത്. പലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ അധിക്ഷേപിക്കുന്ന ജനപ്രതിനിധിയുടെ നിലപാട് നാണക്കേടാണെന്നു വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു.

related stories