Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കണം: മാണി

കോട്ടയം ∙ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുമ്പോൾ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി. സുപ്രീംകോടതി വിധി അംഗീകരിക്കുമ്പോഴും ജനാധിപത്യ സർക്കാർ ആവശ്യമായ മുൻകരുതൽ എടുക്കണം. വിധി നടപ്പാക്കുമ്പോൾ ഈ പ്രദേശത്ത് ഉണ്ടാകാവുന്ന സാമൂഹിക പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി എടുക്കണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു.