Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി: ഡിഎ കുടിശികയുടെ ആദ്യഗഡു ഡിസംബർ ശമ്പളത്തോടൊപ്പം

ksrtc-logo-1

തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാർക്കുള്ള ഡിഎ കുടിശികയുടെ ആദ്യഗഡു ഡിസംബർ മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. യൂണിയൻ നേതാക്കളുമായുള്ള ചർച്ചയിലാണ് ഉറപ്പുനൽകിയത്. സിംഗിൾ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ടു ഗതാഗത സെക്രട്ടറിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നതിനു മുന്നോടിയായി കെഎസ്ആർടിസി എംഡി: ടോമിൻ തച്ചങ്കരിയും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലും ഇന്നു ചർച്ച നടത്തും. ശമ്പളപരിഷ്കരണചർച്ച അടുത്ത മാസം തുടങ്ങും.

ടിഎ കുടിശികയു‌െ ആദ്യ ഗഡു 6 ശതമാനമായിരിക്കും. ഇതിനു 3.5 കോടി രൂപ വേണ്ടിവരും. ഡിഎ കുടിശിക വിതരണം ചെയ്യാനുള്ള തുക കണ്ടെത്താനായി യൂണിയനുകളുടെ നേതൃത്വത്തിൽ ഡിപ്പോ തലത്തിൽ വരുമാനം വർധിപ്പിക്കാൻ പ്രത്യേക പ്രചാരണ പരിപാടികൾ നടത്താനും ധാരണയായി. 

related stories