Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലേത് ഹിന്ദു വിരുദ്ധ സർക്കാർ: ഒ.രാജഗോപാൽ

o-rajagopal ഒ.രാ‍ജഗോപാൽ

പത്തനംതിട്ട  ∙ ഹിന്ദുവിരുദ്ധ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അതുകൊണ്ടാണ് ശബരിമല തീർഥാടകർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധ ചെലുത്താത്തതെന്നും ഒ.രാ‍ജഗോപാൽ എംഎൽഎ. അയ്യപ്പഭക്തർക്കുള്ള അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തെ നിലനിർത്താനുള്ള സമരവുമായി മുന്നോട്ടു പോകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനൊപ്പം മറ്റ് എംഎൽഎമാരും പാർട്ടി നേതാക്കളും മല കയറും. തടയാമെങ്കിൽ തടഞ്ഞോളൂ, അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കൂ. ജയിലുകൾ തികയാതെ വരും. ഇത് ധർമയുദ്ധമാണ്. പൊലീസ് കാണിക്കുന്ന വഴിയിലൂടെയല്ല, ധർമത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത് – അദ്ദേഹം പറഞ്ഞു.

∙ 'ശബരിമലയിൽ സൗകര്യം ഒരുക്കുന്നതിനെക്കുറിച്ചു മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന ചർച്ച വൻ പരാജയമായി. പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കെടുക്കാഞ്ഞതു സർക്കാരിന്റെ നിസംഗമനോഭാവത്തിനു തെളിവാണ്.' - മുല്ലപ്പള്ളി രാമചന്ദ്രൻ, കെപിസിസി പ്രസിഡന്റ്

∙ 'ശബരിമലയിൽ നടക്കുന്നതു മനുഷ്യാവകാശലംഘനവും യഥാർഥ പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ ശ്രമവുമാണ്. വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും പാർട്ടി നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.' -  എം.ടി.രമേശ്, ബിജെപി ജനറൽ സെക്രട്ടറി

∙ 'കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത് അപലപനീയവും പ്രതിഷേധാർഹവുമാണ്. ആരാധനാ സ്വാതന്ത്യത്തിലുള്ള കടന്നുകയറ്റമാണിത്.' - തുഷാർ വെള്ളാപ്പള്ളി, ബിഡിജെഎസ് അധ്യക്ഷൻ