Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സി.കെ.പത്മനാഭന്റെ നിരാഹാര സമരം നാലാം ദിനത്തിലേക്ക്

തിരുവനന്തപുരം ∙ ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക, അയ്യപ്പവേട്ട നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന നിരാഹാര സമരം മൂന്നു ദിവസം പിന്നിട്ടു. സ്വാതന്ത്ര്യ സമരസേനാനി അയ്യപ്പൻപിള്ള ഇന്നലെ സമരം ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ പി.സി.ജോർജും ഒ.രാജഗോപാലും സന്ദർശിച്ചു.