Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി അസി. മാനേജർ പോക്സോ കേസിൽ അറസ്റ്റിൽ

കായംകുളം ∙ കെഎസ്ആർടിസി ഡിപ്പോ അസിസ്റ്റന്റ് മാനേജരെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി തെക്കുംഭാഗം മാലിക്കര ചോനാമ്പൽതാഴെ പുത്തൻകണ്ടത്തിൽ സോമനെ (43) ആണു സിഐ കെ.സദൻ പിടികൂടിയത്. 15 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 23ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവമെന്നു പൊലീസ് പറഞ്ഞു.