Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിയൂർ കേസ്: തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ രണ്ട് മാസത്തെ സമയം

cbi

തിരുവനന്തപുരം ∙ കവിയൂർ പീഡന കേസിലെ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ സിബിഐക്കു രണ്ടു മാസത്തെ സമയം കൂടി കോടതി അനുവദിച്ചു. കേസിലെ ഏക പ്രതി ലതാ നായരുടെ നുണപരിശോധനാ റിപ്പോർട്ട് ഫൊറൻസിക് ലാബ് അധികൃതർ ഇതുവരെ നൽകിയിട്ടില്ല. അതു ലഭിച്ചാൽ ഉടനെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാം എന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചതോടെയാണു സമയം അനുവദിച്ചത്.

2004 സെപ്റ്റംബർ 28നാണു നാരായണൻ നമ്പൂതിരിയെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. സിബിഐ സമർപ്പിച്ച മൂന്ന് അന്വേഷണ റിപ്പോർട്ടിലും നാരായണൻ നമ്പൂതിരിയാണ് അനഘയെ പീഡിപ്പിച്ചതെന്ന് ആരോപിച്ചിരുന്നു. എന്നാൽ സിബിഐ സമർപ്പിച്ച മുന്ന് അന്വേഷണ റിപ്പോർട്ടുകളും കോടതി തള്ളി. ശാസ്ത്രീയ തെളിവുകളുടെ അഭാവത്താലാണു കോടതി റിപ്പോർട്ട് തള്ളിയത്.

തുടർന്നാണു കോടതി നാലാം തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഈ റിപ്പോർട്ടു സമർപ്പിക്കാനാണു സിബിഐ സംഘം കൂടുതൽ സമയം ആവശ്യപ്പെട്ടത്. സിബിഐ സമർപ്പിച്ച റിപ്പോർട്ടുകൾ തള്ളണമെന്ന് ആവശ്യപ്പെട്ട് അനഘയുടെ ഇളയച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ക്രൈം പത്രാധിപർ നന്ദകുമാറും ഹർജി നൽകിയിരുന്നു. ലതാ നായർ അനഘയെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും അവരുടെ മക്കൾക്കും ചില സിനിമാക്കാർക്കും കാഴ്ചവച്ചതിന്റെ അപമാനത്താലാണു നാരായണൻ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തത് എന്നായിരുന്നു കുടുംബാംഗങ്ങളുടെ ആരോപണം.

related stories