Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് റെയിൽപാളത്തിൽ മരം വീണു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

Palakkad Map

പാലക്കാട്∙ കനത്തമഴയിലും കാറ്റിലും പാലക്കാട് ഡിവിഷനിലെ മങ്കരയ്ക്കും തേനൂരിനും ഇടയിൽ റെയിൽപാളത്തിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. അഞ്ചരയോടെയാണു സംഭവം. മരം പിന്നീട് മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു. 

ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ശബരി എക്സ്പ്രസ്, മംഗളൂരു- കേ‍ായമ്പത്തൂർ ഇന്റർ സിറ്റി എക്സ്പ്രസ് എന്നിവ ശരാശരി ഒന്നര മണിക്കൂർ വൈകി ഒ‍ാടുന്നു.