Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞു; രണ്ട് കുട്ടികളും ആയയും മരിച്ചു

mothers ആദിത്യൻ, വിദ്യ ലക്ഷ്മി എന്നിവരുടെ മരണവിവരമറിഞ്ഞ് പൊട്ടിക്കരയുന്ന അമ്മമാർ. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ

കൊച്ചി∙ മരടില്‍ ഡേ കെയര്‍ സെന്‍ററിലെ വാൻ കുളത്തിലേക്കു മറിഞ്ഞു കുഞ്ഞുങ്ങളടക്കം മൂന്നു മരണം. കിഡ്സ് വേള്‍ഡ് ഡേ കെയര്‍ സെന്‍ററിലെ രണ്ടു കുട്ടികളും ആയയുമാണു മരിച്ചത്. വൈകിട്ട് മൂന്നേമുക്കാലോടെ മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണു വാന്‍ മറിഞ്ഞത്. എട്ടു കുട്ടികളും ആയയുമാണു വാനിലുണ്ടായിരുന്നത്. അഞ്ചു കുട്ടികളെ രക്ഷിച്ചു സമീപത്തെ വീട്ടിൽ ഇരുത്തിയിരിക്കുകയാണ്. ഡ്രൈവറും ഒരു കുട്ടിയും ആശുപത്രിയിൽ ചികിൽസയിലാണ്.

മരട് സ്വദേശികളായ വിദ്യാ ലക്ഷ്മി, ആദിത്യൻ എന്നീ കുട്ടികളും ആയ ലത ഉണ്ണി എന്നിവരാണു മരിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാരാണു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. ഇടുങ്ങിയ റോഡിൽ വളവു തിരിയവേ നിയന്ത്രണം വിട്ട വാൻ കുളത്തിലേക്കു മറിയുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആഴം കുറവായിരുന്നെങ്കിലും കുളത്തിൽ ചെളി നിറഞ്ഞിരുന്നതിനാലാണു ദുരന്തമുണ്ടായതെന്നു നാട്ടുകാർ പറഞ്ഞു.

searching വാൻ പൊക്കിയെടുത്ത ശേഷം കുളത്തിൽ തിരച്ചിൽ നടത്തുന്ന നാട്ടുകാർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
school-bus മരടിൽ വെള്ളത്തിൽ മുങ്ങിയ ബസ് നിവർത്താനുള്ള ശ്രമം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
school-bus-kochi മരടിൽ വെള്ളത്തിൽ മുങ്ങിയ ബസ് നിവർത്താനുള്ള ശ്രമം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
school-bus-accident മരടിൽ വെള്ളത്തിൽ മുങ്ങിയ ബസ് നിവർത്താനുള്ള ശ്രമം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
school-van-kochi മരടിൽ കുളത്തിൽ മുങ്ങിയ ബസ് നിവർത്താനുള്ള ശ്രമം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ