Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടപ്പാളിൽ കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു

malappuram-map

എടപ്പാൾ∙ കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു. വട്ടംകുളം കാന്തള്ളൂർ പട്ടത്തു വളപ്പിൽ ബാലന്റെ മകൻ ഷിബിൻ (24) ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9.30ന് കൂറ്റനാട് – മലറോഡിൽ വച്ചായിരുന്നു അപകടം. ഷിബിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. തലയ്‌ക്കു സാരമായി പരുക്കേറ്റ ഷിബിനെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നു പുലർച്ചെ മരിച്ചു.