Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴി മുറിക്കാൻ അന്ധകാരനഴിയിൽ തീരദേശ പാത ഉപരോധം

andhakaranazhi-protest അന്ധകാരനഴിയിലെ പ്രതിഷേധം

തുറവൂർ∙ അന്ധകാരനഴി അഴിമുറിച്ച് ഉൾപ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ അന്ധകാരനഴി റോഡ് ഉപരോധിക്കുന്നു. ഇന്നു രാവിലെ പതിനൊന്നോടെയാണ് നൂറുകണക്കിനു പേർ പ്രതിഷേധവുമായി അന്ധകാരഴി പാലത്തിനു സമീപമെത്തി തീരദേശ പാത ഉപരോധിക്കുന്നത്. പട്ടണക്കാട്, തുറവൂർ, കടക്കരപ്പള്ളി, കുത്തിയതോട്, കോടംതുരുത്ത് എന്നീപ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതുമൂലം ജനജീവിതം ദുരിതപൂർണമാണ്.

അതേസമയം, കടൽക്ഷോഭവും വെള്ളക്കെട്ടും നേരിടാൻ നടപടികൾ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ആറാട്ടുപുഴ നല്ലാണിക്കലിൽ നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. തോട്ടപ്പള്ളി വലിയഴിക്കൽ റോഡിലെ ഉപരോധം തുടരുന്നു.