Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രമിന്റെ മകൻ ധ്രുവിന്റെ കാർ അപകടത്തിൽപ്പെട്ടു; ഒരാൾക്കു പരുക്ക്

dhruv-accident ധ്രുവ്, അപകടത്തിൽ പരുക്കേറ്റ ഓട്ടോ ഡ്രൈവർ.

ചെന്നൈ∙ തമിഴ് താരം വിക്രത്തിന്റെ മകൻ ധ്രുവ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾക്കു പരുക്കേറ്റു. ചെന്നൈയിലെ തേനാംപേട്ടിൽ രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാർ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്കു സമീപമായിരുന്നു അപകടം. ധ്രുവ് മദ്യപിച്ചിരുന്നതായും അറസ്റ്റ് ചെയ്തതതായും റിപ്പോർട്ടുണ്ട്. അപകടത്തിൽ ഓട്ടോ ഡ്രൈവറുടെ കാലിനു പരുക്കേറ്റു. ഇയാൾ ആശുപത്രിയിലാണ്. സംവിധായകൻ ബാലയുടെ പുതിയ ചിത്രമായ ‘വർമ’യിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്. 

accident തകർന്ന ഓട്ടോയും ഇടിച്ചു കയറിയ കാറും.