Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2022ൽ ഇന്ത്യക്കാരൻ ബഹിരാകാശത്ത് എത്തും: നരേന്ദ്ര മോദി

narendra-modi-red-fort-1 നരേന്ദ്ര മോദി ചെങ്കോട്ടയിൽ പ്രസംഗിക്കുന്നു.

ന്യൂഡൽഹി∙ 2022ൽ ഇന്ത്യക്കാരൻ ബഹിരാകാശത്ത് എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 72ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം. ‘ഗഗന്യാൻ’ എന്ന പേരിലുള്ള പദ്ധതി വഴി 2022ൽ ഇന്ത്യക്കാരനായ ബഹിരാകാശ സഞ്ചാരിയുണ്ടാകും. ചിലപ്പോൾ 2022നു മുന്നേയുണ്ടാകാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ മകനോ മകളോ ഗഗന്യാൻ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്ത് ഇന്ത്യൻ പതാകയേന്തും, അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: 9,000 കോടിയുടെ മിഷൻ ‘ഗഗന്യാൻ’: ഇന്ത്യക്കാരും ബഹിരാകാശത്തേക്ക്

related stories