Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാവൂദി ബോറ സമുദായ കൂട്ടായ്മയിലെത്തുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി

narendra-modi സെയ്ഫി പള്ളിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി

ഇൻഡോർ∙ ഷിയ മുസ്‍ലിം സമുദായത്തിലെ വിഭാഗമായ ദാവൂദി ബോറ സമൂഹം രാജ്യത്തിനു നൽകിയ സംഭാവനകളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വസുധൈവ കുടുംബകം’ എന്ന ആശയം മറ്റു രാഷ്ട്രങ്ങളിൽ നിന്നും ഇന്ത്യയെ വേർതിരിച്ചു നിർത്തുന്ന ഘടകമാണെന്നും ബോറ സമുദായം ഇതിനൊരു ഉദാഹരണമാണെന്നും സെയ്ഫി പള്ളിയിൽ നടന്ന ചടങ്ങിൽ സംബന്ധിച്ച് മോദി പറഞ്ഞു.

ബോറ സമുദായത്തിന്‍റെ ആത്മീയാചാര്യൻ സെയ്യദ്ന മുഫാദ്ദല്‍ സെയ്ഫുദ്ദീന്‍റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പ്രവാചകൻ മുഹമ്മദ് നബിയോടുള്ള ആദരവിലും പ്രവാചകന്റെ പേരക്കുട്ടിയായ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തിന്റെ ഓർമപുതുക്കലിന്റെയും ഭാഗമായി ബോറ സമുദായം സംഘടിപ്പിക്കുന്ന വാർഷികചടങ്ങായ ‘അഷാറ മുബാറക്ക’യിലായിരുന്നു പ്രധാനമന്ത്രി പങ്കെടുത്തത്. ബോറ സമുദായത്തിന്‍റെ ഒരു ചടങ്ങിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 

സമാധാനത്തിനായി എന്നും നിലകൊണ്ടിട്ടുള്ളവരാണ് ബോറ സമുദായക്കാരെന്നും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുമൊത്ത് പ്രവർത്തിക്കാൻ അവസരം ലഭിച്ചവരാണ് ഇവരെന്നും പ്രധാനമന്ത്രി പറഞ്ഞു. ബോറ സമുദായവുമായി തനിക്ക് വർഷങ്ങളുടെ ബന്ധമാണുള്ളതെന്നും അവർക്കിടയിലെത്തിയാൽ സ്വന്തം വീട്ടിലെത്തിയ അനുഭൂതിയാണ് തനിക്കുണ്ടാകാറുള്ളതെന്നും വ്യക്തമാക്കിയ മോദി ഗുജറാത്ത് വികസനത്തിൽ ബോറ സമുദായം നൽകിയ സംഭാവനകളെയും പുകഴ്ത്തി. ഗുജറാത്തിലെ പല ഗ്രാമങ്ങളിലും ഇന്ന് കുടിവെള്ളം കിട്ടുന്നതിന് കാരണക്കാർ ബോറ സമുദായമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

related stories