Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി എംപിയുടെ കാൽ കഴുകി വെള്ളം കുടിച്ച് പ്രവർത്തകൻ; തെറ്റെന്തെന്ന് നേതാവ്

MP Nishikant Dubey ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിക്കുന്ന പ്രവര്‍ത്തകന്‍

ഗോഡ്ഡ∙ ബിജെപി എംപിയുടെ കാൽ കഴുകി ആ വെള്ളം കുടിച്ച് പാർട്ടി പ്രവർത്തകൻ. ജാർഖണ്ഡിൽ ഞായറാഴ്ചയാണു സംഭവം. ഇതിന്റെ വിഡിയോ വൈറലായി. എന്നാൽ തന്റെ അനുയായികൾക്കു തന്നോട് ഇത്ര സ്നേഹമുള്ളതു ട്രോളുന്നവർക്കു മനസ്സിലാകില്ലെന്ന മറുപടിയാണ് എംപി നിഷികാന്ത് ദ്യുബെ നൽകിയത്.

സ്വന്തം മണ്ഡലമായ ഗോഡ്ഡയിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ദ്യൂബെ. പ്രസംഗം അവസാനിപ്പിച്ചതിനു പിന്നാലെ ബിജെപി പ്രവർത്തകനായ പവൻ തളികയുമായി വന്നു കാലിനരികിലിരുന്നു കഴുകാൻ തുടങ്ങി. തുടർന്നു തുണി കൊണ്ടു കാലു തുടച്ചു. പിന്നീട് ആ അഴുക്കുവെള്ളം ഇയാൾ കുടിക്കുകയായിരുന്നു. ഈ സമയം ‘പവൻ ഭായ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളികൾ അണികൾ മുഴക്കുന്നുമുണ്ടായിരുന്നു.

അതേസമയം, ജാർഖണ്ഡിൽ അതിഥികളെ ആദരിക്കുന്ന പതിവു ചടങ്ങാണ് ഇതെന്നാണു ദ്യൂബെയുടെ പക്ഷം. ‘കൃഷ്ണ ഭഗവാനും മഹാഭാരതത്തിൽ സുധമയ്ക്കു വേണ്ടി ഇങ്ങനെ ചെയ്തിട്ടുണ്ട്. ഒരു ദിവസം പവന്റെ കാലു തുടയ്ക്കാനുള്ള അവസരവും എനിക്കും ലഭിച്ചേക്കാം’– സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ ദ്യൂബെ എഴുതി.

related stories