Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഗിനുള്ളിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹം മോഡൽ മാനസി ദീക്ഷിതിന്റേത്

manasi മാനസി

മുംബൈ∙ മലാഡിൽ ബാഗിനുള്ളിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. രാജസ്ഥാൻ സ്വദേശിനിയും മോഡലുമായ ഇരുപതുകാരി മാനസി ദീക്ഷിതിനെയാണു കൊന്നു ബാഗിലാക്കി ഉപേക്ഷിച്ചത്. സംഭവത്തിൽ പങ്കുണ്ടെന്നു കരുതുന്ന ഇവരുടെ പുരുഷ സുഹൃത്തിനായുള്ള തിരച്ചിൽ പൊലീസ് വ്യാപകമാക്കി. കഴിഞ്ഞ ദിവസമാണ് മലാഡിൽ റോഡരികിൽനിന്നു മൃതദേഹം അടങ്ങിയ ബാഗ് ഒരു ടാക്സി ഡ്രൈവർ കണ്ടെത്തിയത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ മൃതദേഹം തിരിച്ചറിയുകയായിരുന്നു.

ഏറെനാളായി മുംബൈയിൽ താമസമാക്കിയ മാനസി, ചില പരസ്യചിത്രങ്ങളിലും മോഡലായിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു കൊലപാതകത്തിൽ സുഹൃത്തിനു പങ്കുണ്ടെന്നു സൂചന ലഭിച്ചത്. 

related stories