Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിന്റെ അധികാരമെന്ന് കോടതി; ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഹർജി പിൻവലിച്ചു

highcourt-of-kerala-14

കൊച്ചി∙ ശബരിമല സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു. ഹൈക്കോടതി ഹർജി തള്ളുമെന്ന് ഉറപ്പായ സാഹചര്യത്തിലാണു നടപടി. ജുഡീഷ്യൽ അന്വേഷണം എന്നതു സർക്കാരിന്റെ വിവേചനാധികാരത്തിന്റെ ഭാഗമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. 

സർക്കാരിന് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. വിവേചനാധികാരത്തിൽ ഇടപെടുന്നതിനു പരിമിതികളുണ്ടെന്നും ഹൈക്കോടതി നിലപാടെടുത്തു. ഹർജിക്കാരനു ജുഡീഷ്യൽ അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവു ഹൈക്കോടതി വായിക്കാൻ നൽകി. വാദം തുടരണോയെന്ന് അതു വായിച്ചശേഷം അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു.

അതേസമയം, ശബരിമലയിൽ ഭക്തർക്കു സമയക്രമം ഏർപ്പെടുത്തുന്നതു ചോദ്യം ചെയ്തു നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. തിങ്കളാഴ്ച നിലപാട് അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയിൽ തീർഥാടനവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ കോടതിയിൽനിന്നു മറച്ചുവയ്ക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. തീരുമാനങ്ങൾ യഥാസമയം അറിയിക്കാൻ സർക്കാരിനും ദേവസ്വം ബോർഡിനും കോടതി നിർദേശവും നൽകി.