Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കണം: കെപിസിസിയെ തള്ളി രാഹുൽ ഗാന്ധി

Rahul Gandhi

ന്യൂഡൽഹി∙ശബരിമല യുവതീപ്രവേശത്തിൽ കെപിസിസിയെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ശബരിമലയിൽ യുവതീപ്രവേശം അനുവദിക്കണമെന്ന് രാഹുൽ പറഞ്ഞു. പാർട്ടി നിലപാടിനു വിരുദ്ധമാണു തന്റെ നിലപാട്. സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാൻ അനുവദിക്കണം. ശബരിമല വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ പാർട്ടിയുടെ നിലപാടെന്നും രാഹുൽ വ്യക്തമാക്കി.

അതേസമയം, പാർട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാൽ അവരുടെ ആഗ്രഹത്തിനു വഴങ്ങണമെന്നും രാഹുൽ‌ പറഞ്ഞു.