Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതീപ്രവേശ വിധി തടയാനാവില്ലെന്ന് ഹൈക്കോടതി; രഥയാത്രയ്ക്കൊരുങ്ങി ബിജെപി

sabarimala-temple

കൊച്ചി∙ ശബരിമല യുവതീപ്രവേശത്തിൽ വിധി താല്‍കാലികമായി തടയാനാവില്ലെന്നു ഹൈക്കോടതി. റിവ്യൂ ഹര്‍ജി‍കള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണു നിയമങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനിടെ, ശബരിമല വിഷയത്തിൽ തുടർ പ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ബിജെപി നേതൃയോഗം കൊച്ചിയിൽ തുടങ്ങി.

ഈ മാസം 8 മുതൽ 13 വരെ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയുടെ നടത്തിപ്പാണു പ്രധാന അജൻഡ. നേതൃയോഗത്തിനു മുന്നോടിയായി കോർ കമ്മിറ്റിയും യോഗം ചേർന്നു. മണ്ഡലകാലം വരെ ശബരിമല വിഷയം സജീവമായി നിലനിർത്തുന്നതിനുള്ള തന്ത്രങ്ങളും യോഗം ചർച്ച ചെയ്യും. സംസ്ഥാന നേതാക്കൾക്കു പുറമെ പാർലമെന്റ് മണ്ഡലം ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ അതൃപ്തിയുള്ള കോൺഗ്രസ് നേതാക്കളെ പാർട്ടിയിലേക്ക് എത്തിക്കുന്നതു സംബന്ധിച്ച ചർച്ചകളുമുണ്ടാകും.