Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഥയാത്ര സർക്കാരിന്റെയും സിപിഎമ്മിന്റെയും സമനില തെറ്റിച്ചു: ബിജെപി

nda-rath-yathra എൻഡിഎ രഥയാത്രക്ക് പയ്യന്നൂരിൽ നൽകിയ സ്വീകരണത്തിൽ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള സംസാരിക്കുന്നു.

കണ്ണൂർ∙ എൻഡിഎ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്ര സംസ്ഥാന സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും സമനില തെറ്റിച്ചിരിക്കുകയാണെന്നു ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്.ശ്രീധരൻപിള്ളയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതും രഥയാത്രയ്ക്കെതിരെ പയ്യന്നൂരിനു സമീപം കാലിക്കടവിൽ കല്ലേറുണ്ടായതും ഇതിന്‍റെ തെളിവാണ്.

ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ എടുത്ത കേസിനെ നിയമപരമായി നേരിടും. രഥയാത്ര അക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാന സർക്കാരിന്‍റെയും സിപിഎം നേതൃത്വത്തിന്‍റേയും അറിവോടെയാണിത്. രഥയാത്രക്കു നേരെ കല്ലേറു നടത്തിയവരെ പിടികൂടാൻ പൊലീസ് തയാറാകാഞ്ഞത് ഇതിനാലാണ്. ഇതിനെതിരെ വെള്ളിയാഴ്ച എൻഡിഎ പ്രതിഷേധ ദിനം ആചരിക്കും. എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ പ്രകടനം നടത്തുമെന്നും കൃഷ്ണദാസ് അറിയിച്ചു.