Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയെന്ത്?; മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ’ സത്യമായോ?; കണക്കുകൾ പറയും

Two-Years-of-Demonetisation-Narendra-Modi ഗ്രാഫിക്: ഹരി.പി.ജി

ഒരൊറ്റ പ്രസംഗം കൊണ്ട് കോടിക്കണക്കിനു രൂപയ്ക്ക് ഒരു ‘വിലയും’ ഇല്ലാതായിപ്പോയ അവസ്ഥ. 2016 നവംബർ എട്ടിന് അർധരാത്രിയായിരുന്നു 500, 1000 നോട്ടുകൾ നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. എന്താണ് അന്നു സംഭവിച്ചത്? നോട്ട് നിരോധനത്തിന്റെ രണ്ടു വർഷത്തിനിപ്പുറം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് എന്തു സംഭവിച്ചു? ‘കാഷ്‌ലസ് ഇക്കണോമി’യെന്ന മോദിയുടെ ഡിജിറ്റൽ സ്വപ്നം യാഥാർഥ്യമായോ? ഇനിയുള്ള കണക്കുകൾ പറയും അതിനുള്ള ഉത്തരം...

Two Years of Demonetisation

∙ പ്രചാരത്തിലുണ്ടായിരുന്ന ആകെ കറൻസിയിൽ 86 ശതമാനവും ഒരൊറ്റ രാത്രി കൊണ്ട് അസാധുവായിപ്പോയി. അതായത് 2402.3 കോടി എണ്ണം നോട്ടുകൾ. ഇതിൽ 1716.5 കോടി എണ്ണം 500 രൂപ നോട്ടുകളും 685.8 കോടി എണ്ണം 1000 രൂപ നോട്ടുകളുമായിരുന്നു. (നോട്ടുനിരോധനം, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ലിറ്റ്മെസ് ടെസ്റ്റ്)

Two Years of Demonetisation

∙ അസാധുവായ നോട്ടുകളുടെ ആകെ മൂല്യം 15.44 ലക്ഷം കോടി രൂപയായിരുന്നു. ഇതിൽ 500 രൂപ നോട്ടുകളുടെ മൂല്യം 8.582 ലക്ഷം കോടി രൂപ വരും. 1000 രൂപ നോട്ടുകൾക്കാകട്ടെ മൂല്യം 6.858 ലക്ഷം കോടിയും. 

Two Years of Demonetisation

∙ നിരോധിക്കപ്പെട്ട നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തി. 15.3 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണു തിരിച്ചെത്തിയത്. (മോദി പറഞ്ഞ മൂന്നുലക്ഷം കോടി രൂപ എവിടെപ്പോയി?)

∙ നോട്ടുനിരോധനത്തിനു ശേഷം മൊബൈൽ ബാങ്കിങ്ങിൽ വൻ കുതിച്ചു കയറ്റമാണുണ്ടായത്. ഇടപാടുകളുടെ എണ്ണത്തിലുണ്ടായ വർധനയാണു ചുവടെ:

Two Years of Demonetisation

∙ ‍ഡിജിറ്റൽ പണമിടപാടുകളിലും വൻ വർധനയാണുണ്ടായത്. 2017 ഡിസംബറിനും 2018 ജനുവരിക്കും ഇടയിൽ മാത്രം ഉണ്ടായ വർധന 4.73% (ഇടപാടുകളുടെ എണ്ണത്തിലുണ്ടായ വർധന താഴെ)

Two Years of Demonetisation

∙ ഡിജിറ്റൽ ഇടപാടുകളിലൂടെ കൈകാര്യം ചെയ്ത തുകയുടെ മൂല്യത്തിലും വർധനവാണ് (ചിത്രം കാണുക)

Two Years of Demonetisation

∙ ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ എളുപ്പത്തിലാക്കാൻ 2016ലാണ് നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യുടെ നേതൃത്വത്തിൽ യുപിഐ സംവിധാനം ആരംഭിക്കുന്നത്. യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് എന്ന ഈ പ്ലാറ്റ്ഫോം വഴി വഴി ബാങ്കുകളുടെ ആപ്പുകൾക്കും വിവിധ ഡിജിറ്റൽ വോലറ്റുകൾക്കുമൊക്കെ പണമിടപാടുകൾ സാധ്യമാകും. 2016 മുതൽ യുപിഐ മുഖേനയുള്ള ഇടപാടുകളുടെ എണ്ണത്തിലും വൻ വർധനയാണുണ്ടായത് (ചിത്രം)

Two Years of Demonetisation

(ഏറെ ഉപകാരപ്രദം യുപിഐ)

∙ യുപിഐ വഴി കൈകാര്യം ചെയ്ത പണത്തിന്റെ മൂല്യത്തിലും വൻവർധനയാണുണ്ടായത്. 2017 ഡിസംബറിനും 2018 ജനുവരിക്കും ഇടയിലുണ്ടായത് 18 ശതമാനത്തിന്റെ വളർച്ച.

Two Years of Demonetisation

∙ 2016ൽ പ്രഖ്യാപിക്കുമ്പോൾ 29 ബാങ്കുകളാണ് യുപിഐ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ തയാറായി രംഗത്തു വന്നത്. ഇന്നത് 71 എണ്ണമായിരിക്കുന്നു.

Two Years of Demonetisation

∙ കൈവശം വയ്ക്കാവുന്ന പണത്തിന് നിയന്ത്രണം വന്നതോടെ ബാങ്ക് ഇടപാടുകളിൽ വലിയൊരു പങ്കും മൊബൈൽ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഇ–വോലറ്റുകളിലേക്ക് മാറി. മൊബിക്വിക്, ഫോൺപേ, ഓക്സിജൻ, ഫ്രീചാർജ്, സിട്രസ് തുടങ്ങിയ മൊബൈല്‍ വോലറ്റുകൾ വഴിയുള്ള ഇടപാടിലും വൻ വർധനയാണുണ്ടായിരിക്കുന്നത്. 

Two Years of Demonetisation

(ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?)

∙ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാട് നടത്താനുള്ള പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) മെഷീനുകള്‍ (കാർഡ് സ്വൈപ്പിങ് മെഷീൻ) വഴിയുണ്ടായ പണംകൈമാറ്റത്തിലും വർധനയുണ്ടായി. 2017 ഡിസംബറിനേക്കാൾ 1.43% വളർച്ചയാണ് ഇടപാടുകളുടെ എണ്ണത്തിൽ 2018 ജനുവരിയിലു‌ണ്ടായത്. 

Two Years of Demonetisation

∙ എന്നാൽ പിഒഎസ് മെഷീനുകൾ വഴി കൈകാര്യം ചെയ്ത തുകയുടെ മൂല്യത്തിൽ കുറവുണ്ടായി. മൂന്നു ശതമാനത്തിന്റെ കുറവാണ്  2017 ഡിസംബറിനും 2018 ജനുവരിയ്ക്കും ഇടയിലുണ്ടായത്.

Two Years of Demonetisation

∙ നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പിടിച്ചെടുത്തത് 13.8 കോടി രൂപ മുഖവിലയുള്ള കള്ളനോട്ട്. ഇതിൽ 5.94 കോടി ലഭിച്ചത് ഗുജറാത്തിൽ നിന്ന് (2016 നവംബർ 9 മുതൽ 2018 ജൂൺ 30 വരെയുള്ള നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്ക്)

Two Years of Demonetisation

∙ സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ചൈനയെ മറികടന്നെന്ന റിപ്പോർട്ട് പുറത്തെത്തിയത് ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. 2018 ഏപ്രിൽ– ജൂൺ ത്രൈമാസത്തിൽ ചൈന 6.7% വളർച്ച നേടിയപ്പോൾ ഇന്ത്യയ്ക്കുണ്ടായ വളർച്ച 8.2% 

Two Years of Demonetisation

∙ ഫ്രാൻസിനെ മറികടന്ന് ഇന്ത്യ ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയായ റിപ്പോർട്ട് എത്തിയത് 2018 ജൂലൈയിലായിരുന്നു. 2017ൽ രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) കണക്കിലെടുത്ത് ലോകബാങ്ക് തയാറാക്കിയ പട്ടികയിലാണ് ഇന്ത്യ ആറാം സ്ഥാനത്തെത്തിയത്. യുഎസ്, ചൈന, ജപ്പാൻ, ജർമനി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് 1 മുതൽ 5 വരെ സ്ഥാനങ്ങളിൽ. ഫ്രാൻസ് ഇന്ത്യയ്ക്കു പിന്നിൽ ഏഴാമതും.

Two Years of Demonetisation

ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്കിലുണ്ടായ ഏറ്റക്കുറച്ചിലുകൾ (Growth Rate by Quarter):

Two Years of Demonetisation

∙ നോട്ട് നിരോധനത്തിനു ശേഷം രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും പുതിയ നോട്ടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ വ്യോമസേനയുടെ ചരക്കുവിമാനങ്ങൾ ഉപയോഗിച്ചതിന് ചെലവായത് 29.41 കോടി രൂപ. പുതിയ നോട്ടുകൾ സെക്യൂരിറ്റി പ്രസിൽ നിന്ന് വിവിധ കേന്ദ്രങ്ങളിലെത്തിക്കാൻ വ്യോമസേനയുടെ സി–17, സി–130ജെ സൂപ്പർ ഹെർക്കുലിസ് ചരക്കു വിമാനങ്ങൾ 91 തവണയാണ് സർവീസ് നടത്തിയത്.