Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിൽ ബൈക്കിൽ നിന്നു തെറിച്ചുവീണ യുവതിക്കു ദാരുണാന്ത്യം

ACCIDENT-ROAD

ഹരിപ്പാട് ∙ ജോലി സ്ഥലത്തേക്ക് അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി റോഡിലേക്കു തെറിച്ചുവീണ് മരിച്ചു. തുലാംപറമ്പ് സൗത്ത് കുമാർ ഭവനത്തിൽ മനുവിന്റെ ഭാര്യ സ്വപ്ന(27) ആണ് മരിച്ചത്. ദേശീയപാതയിൽ മാധവ ജംക്‌ഷനിൽ ഇന്നു രാവിലെ 7ന് ആയിരുന്നു അപകടം.

പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ കാർഡിയോളജി വിഭാഗം നഴ്സായി ജോലി ചെയ്യുന്ന സ്വപ്ന അവിടേക്ക് പോകാനായി അച്ഛന്റെ ബൈക്കിനു പിന്നിലിരുന്നു വരുമ്പോഴായിരുന്നു അപകടം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.