Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ വാഹനങ്ങൾക്ക് പാസ്; തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

Sabarimala ശബരിമലയിലേക്കുള്ള പാതയിൽ വാഹനം തടയുന്ന പൊലീസ്. (ഫയൽ ചിത്രം)

കൊച്ചി∙ ശബരിമലയിൽ പോകുന്ന വാഹനങ്ങൾക്ക് പാസ് നിർബന്ധമാക്കുന്ന പൊലീസ് തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. തൃശൂർ സ്വദേശി സുനിൽകുമാറാണ് ഹർജി നല്‍കിയത്. നടപടി സഞ്ചാര സ്വതന്ത്ര്യത്തിന്റെ നിഷേധമാണ്. ശബരിമലയിൽ നിരോധനാജ്‍ഞ ഏർപ്പെടുത്തുന്നത് അധികാര ദുർവിനിയോഗമാണെന്നും ഹർജിയിൽ പറയുന്നു.

അതേസമയം, പി.സി.ജോർജ് എംഎൽഎയുടെ ഹർജിയിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ശബരിമലയിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്കു മാറ്റി.