Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാഭ്യാസ യോഗ്യത മാറ്റാൻ മന്ത്രി ജലീൽ നേരിട്ട് ഇടപെട്ടു; തെളിവുകൾ നിരത്തി യൂത്ത് ലീഗ്

PK-Firos

കോഴിക്കോട് ∙ കേരള ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി ബന്ധുവിനെ നിയമിക്കാൻ മന്ത്രി കെ.ടി.ജലീൽ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകൾ പുറത്ത്. ജനറൽ മാനേജർ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയിൽ ഇളവു വരുത്താനുള്ള തീരുമാനം മന്ത്രിസഭ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നു മുഖ്യമന്ത്രിയോടു നിർദേശിച്ചതു മന്ത്രി ജലീലാണെന്നു വ്യക്തമായി.

യോഗ്യതയിൽ മാറ്റംവരുത്തുമ്പോൾ മന്ത്രിസഭ ചർച്ച ചെയ്യണമോയെന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയ വകുപ്പു സെക്രട്ടറിയെ മറികടന്നാണു ജലീൽ ഇടപെട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു. മന്ത്രിബന്ധു കെ.ടി.അദീബ് രാജിസന്നദ്ധത അറിയിച്ചു നൽകിയ കത്ത് സർക്കാർ പരിഗണിക്കാനിരിക്കെയാണു പുതിയ തെളിവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് രംഗത്തുവന്നത്.

അടിസ്ഥാന യോഗ്യതയല്ല അധികയോഗ്യതയെന്നു കാട്ടി മന്ത്രി മുഖ്യമന്ത്രിക്കു കത്തുനല്‍കി. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോ ക്രമക്കേടെന്ന് അറിയണം. കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഇത്. മന്ത്രിസഭയെത്തന്നെ മറികടന്ന അനുഭവമാണിത്. ജയരാജനെ പേടിക്കാത്ത മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിനെ ഭയക്കുന്നു. ഇക്കാര്യത്തില്‍ ജലീല്‍ കബളിപ്പിച്ചോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം– ഫിറോസ് ആവശ്യപ്പെട്ടു.

മന്ത്രി സംവാദത്തിനു ഭയക്കുന്നതു തെളിവുകള്‍ ഞങ്ങളുടെ കയ്യില്‍ കിട്ടിയതുകൊണ്ടാണ്. എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്. വിജിലന്‍സിന് ഞങ്ങള്‍ കൊടുത്ത പരാതിയില്‍ മന്ത്രി തന്നെ അന്വേഷണം ആവശ്യപ്പെടണം. എന്നിട്ടു മന്ത്രി രാജിവച്ചു മാറിനില്‍ക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണെന്നും ഫിറോസ് പറഞ്ഞു.

related stories