Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ച്: എന്‍ജിഒ സംഘ് കോടയതിയലക്ഷ്യ ഹര്‍ജി പിന്‍വലിച്ചു

highcourt-of-kerala-14

കൊച്ചി∙ സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് എന്‍ജിഒ സംഘ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി കോടതിച്ചെലവ് സഹിതം തള്ളേണ്ടിവരുമെന്നും ആ തുക ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ നിര്‍ദേശിക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കിയതോടെയാണു പിന്‍വലിച്ചത്.

ശമ്പളം സംഭാവന ചെയ്യേണ്ടാത്തവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ഇപ്പോഴുണ്ടെന്നും വിവേചനത്തിന്റെ ചോദ്യം ഉയരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ശമ്പളം നിര്‍ബന്ധപൂര്‍വം ഈടാക്കുന്നുവെന്നു തെളിയിക്കുന്ന ഒരു വരിയെങ്കിലും ഉത്തരവില്‍ ചൂണ്ടിക്കാണിക്കാന്‍ കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കോടതി ഉത്തരവു ലംഘിച്ചതായി തോന്നുന്നില്ല. ദുരിതാശ്വാസത്തിനു പണം കണ്ടെത്താനുള്ള പ്രായോഗിക രീതി മാത്രമാണ് സാലറി ചാലഞ്ചെന്നും ഹൈക്കോടതി വ്യക്തമാക്കി.

related stories