Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസിയെ വിശ്വാസമില്ലെന്നു ഹൈക്കോടതി; നിയമന ഉത്തരവ് ഉടന്‍ നല്‍കണം

ksrtc-kochi

കൊച്ചി∙ കെഎസ്ആർടിസി കണ്ടക്ടർ നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് ഉടൻ നിയമന ഉത്തരവു നൽകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നിയമ ഉത്തരവ് കിട്ടിയാൽ ഉടൻ ഇവർക്കു ജോലിയിൽ പ്രവേശിക്കാം. 3991 പേർക്കാണ് രണ്ടു ദിവസത്തിനകം അഡ്വൈസ് മെമ്മോ നൽകേണ്ടത്.

കണ്ടക്ടർ ജോലി പെട്ടെന്നു തന്നെ പഠിച്ചെടുക്കാം എന്നതിനാൽ പരിശീലനത്തിന്റെ ആവശ്യമില്ല. അതുകൊണ്ടു തന്നെ പ്രതിസന്ധി ഉണ്ടാവില്ല. നിലവിലുള്ള പ്രതിസന്ധി രണ്ടു ദിവസം കൊണ്ട് പരിഹരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കെഎസ്ആർടിസിയെ വിശ്വാസമില്ലെന്നു പറഞ്ഞ കോടതി പിഎസ്‌സി വഴി തിരഞ്ഞെടുക്കപ്പെട്ടവർക്കു നിയമന ഉത്തരവു നൽകാൻ നിങ്ങൾക്ക് എന്താണു മടിയെന്നും ചോദിച്ചു.

അതേസമയം, ഇന്നു മുതൽ എംപാനൽ ജീനക്കാർ കെഎസ്ആർടിസിയിൽ ഇല്ലെന്ന് എംഡി സത്യവാങ്മൂലം നൽകി. എംഡി ടോമിൻ തച്ചങ്കരി നേരിട്ടെത്തിയാണു സത്യവാങ്മൂലം സമർപ്പിച്ചത്. 250 പേർക്ക് കെഎസ്ആർടിസി നിയമന ഉത്തരവ് അയച്ചു കഴിഞ്ഞു. നിയമനത്തിന് അതിവേഗം നടപടി സ്വീകരിച്ചു വരികയാണ്. 4071 എം പാനൽ ജീവനക്കാരെ പുറത്താക്കിയതായാണ് സർക്കാർ കോടതിയിൽ ബോധിപ്പിച്ചത്. കേസിൽ കക്ഷി ചേരുന്നതിന് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജി പിന്നിട് പരിഗണിക്കുന്നതിന് കോടതി മാറ്റിവച്ചു.  

related stories