Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎസ് സി പറയുന്ന ശമ്പളം നല്‍കാനാവില്ല; സ്ഥിരനിയമനം 1 വര്‍ഷത്തിനു ശേഷം: തച്ചങ്കരി

thachankary

തിരുവനന്തപുരം∙ പിഎസ്‌സി വഴി നിയമിക്കുന്നവർക്ക് സ്ഥിരനിയമനം ഒരു വർഷം കഴിഞ്ഞു മാത്രമേ നൽകുകയുള്ളൂവെന്ന് എംഡി ടോമിന്‍ ജെ. തച്ചങ്കരി. ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തിയായിരിക്കും സ്ഥിരനിയമനം. താൽക്കാലിക ജീവനക്കാരുടെ ശമ്പളം മാത്രമേ ഇപ്പോൾ നൽകുകയുള്ളൂ. പിഎസ്‌സി പറയുന്ന ശമ്പളം നൽകാനാകില്ലെന്നും തച്ചങ്കരി പറഞ്ഞു.

എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും കെഎസ്ആർടിസിക്കു വരുമാന നഷ്ടമുണ്ടായിട്ടില്ലെന്നും തച്ചങ്കരി കൂട്ടിച്ചേർത്തു. സർവീസുകൾ ശാസ്ത്രീയമായി പരിഷ്കരിച്ചു. ജീവനക്കാരുടെ പൂർണ്ണ സഹകരണമുണ്ടായി. സർവീസുകൾ വെട്ടിക്കുറച്ചതുമൂലം ഡീസൽ ലാഭമുണ്ടായി. എന്നാൽ സ്ഥിരം നഷ്ടമുണ്ടാക്കി സർക്കാരിന് ബാധ്യതയാകാൻ കഴിയില്ലെന്നും തച്ചങ്കരി പറഞ്ഞു.

4071 എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതോടെ കെഎസ്ആർടിസി ഗുരുതര പ്രതിസന്ധിയിലാണ്. ജീവനക്കാരില്ലാത്തതിനെതുടർന്ന് ഇന്നലെ മാത്രം 1763 സർവീസുകൾ മുടങ്ങി. ഓവർടൈം ഡ്യൂട്ടിക്കു കൂടുതൽ വേതനം നൽകാൻ തീരുമാനമായെങ്കിലും മിക്ക ജീവനക്കാരും തയാറാകുന്നില്ല.

related stories