Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതിലിൽ നിർബന്ധിച്ചു പങ്കെടുപ്പിക്കില്ല; നടപടി ഉണ്ടാകില്ല: സർക്കാർ ഹൈക്കോടതിയിൽ

pinarayi-high-court-1

കൊച്ചി∙ ജനുവരി 1ന് നടക്കുന്ന വനിതാ മതിൽ പരിപാടിയിൽ ജീവനക്കാരെ നിർബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ ശിക്ഷാ നടപടി ഉണ്ടാകില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബജറ്റിലുണ്ട്. സാമ്പത്തിക വര്‍ഷം അവസാനിക്കും മുൻപ് ഈ പണം ചെലവഴിക്കണം. ഇക്കാര്യങ്ങൾ വിവരിച്ചുകൊണ്ടുള്ള സത്യവാങ്മൂലവും സർക്കാർ ഹൈക്കോടതിയിൽ നൽകി.

വനിതാമതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ ഉള്‍പ്പെടുത്തുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണു പുതിയ നിലപാട്. വനിതാമതിലിനു പിന്തുണതേടി സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിരുന്നു. മന്ത്രി കെ.കെ.ശൈലജയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ സംഘടനകളുടെ വനിതാ നേതാക്കളാണു പങ്കെടുത്തത്.

വനിതാമതിലിന് ശബരിമല യുവതീപ്രവേശനവുമായി ബന്ധമുണ്ടെന്ന് ഇടതുഅധ്യാപക സംഘടനയായ കെഎസ്ടിഎ വ്യക്തമാക്കി. മന്ത്രിയെന്ത് പറയുന്നുവെന്നതല്ല കെഎസ്ടിഎയുടെ നിലപാട് ബന്ധമുണ്ടെന്നാണ്. കെഎസ്ടിഎ അംഗങ്ങളായി എഴുപതിനായിരം അധ്യാപകര്‍ വനിതാമതിലില്‍ പങ്കെടുക്കും. സര്‍ക്കാര്‍ പരിപാടിയായതാനാല്‍ ലീവ് എടുക്കേണ്ടതില്ലെന്നും കെഎസ്ടിഎ ജനറല്‍സെക്രട്ടറി കെ.സി. ഹരികൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു.

related stories