Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യവിവരമെടുത്ത 200 ആപ്പുകൾ ‘ഊരി’ ഫെയ്സ്ബുക്

Facebook

ലണ്ടൻ∙ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്തുവെന്നു കരുതുന്ന ഇരുനൂറോളം ആപ്പുകൾ ഫെയ്സ്ബുക് താൽക്കാലികമായി നീക്കം ചെയ്തു. ‘മൈ പഴ്സനാലിറ്റി’ എന്ന ആപ്പിലൂടെ 30 ലക്ഷം പേരുടെ വിവരങ്ങൾ ശേഖരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. 

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്താനായി കേംബ്രിജ് അനലിറ്റിക്ക അമേരിക്കൻ വോട്ടർമാരുടെ സ്വകാര്യവിവരങ്ങൾ ചോർത്തിയ സംഭവം വിവാദമായതിനെത്തുടർന്ന് ഫെയ്സ്ബുക് അന്വേഷണം നടത്തിയിരുന്നു. തുടർനടപടിയെന്ന നിലയിലാണ് ആപ്പുകൾ നീക്കം ചെയ്തത്. ഇവ വിവരങ്ങൾ ദുരുപയോഗപ്പെടുത്തി എന്നു തെളിഞ്ഞാൽ വിലക്ക് ഏർപ്പെടുത്തും. ആയിരത്തോളം ആപ്പുകളാണ് അന്വേഷണവിധേയമാക്കിയിട്ടുള്ളത്. 

കേംബ്രിജ് യൂണിവേഴ്സിറ്റിയുടെ ‘മൈ പഴ്സനാലിറ്റി’ ആപ് നടത്തിയ ക്വിസ് മത്സരത്തിൽ 60 ലക്ഷം പേർ ചേരുകയും പകുതിയോളം പേരും ഫെയ്സ്ബുക്കിലുള്ള വ്യക്തിപരമായ വിവരങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ട്. മൈ പഴ്സനാലിറ്റിയിൽനിന്നു വിവരം കൈവശപ്പെടുത്താൻ കേംബ്രിജ് അനലിറ്റിക്ക ശ്രമിച്ചിരുന്നു. മൈ പഴ്സനാലിറ്റിയെ കഴിഞ്ഞ മാസംതന്നെ ഫെയ്സ്ബുക് നീക്കം ചെയ്തിരുന്നു.